പ്രഗൽഭനായ ഭിഷഗ്വരൻ DR ജോയിഫിലിപ്പ് അന്തരിച്ചു. 75 വയസ്സായിരുന്നു. ഇന്നലെ രാത്രി ആഹാരം കഴിച്ച് ഉറങ്ങാൻ കിടന്ന ഡോ: ജോയി ഫിലിപ്പ് പുലർച്ചെ 2 ന് ശ്വാസംമുട്ടൽ അനുഭവപ്പെടുന്നു എന്ന് പറയുകയും തുടർന്ന് അന്ത്യം സംഭവിക്കുകയുമായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ജനറൽ മെഡിസിൻ ഡിപ്പാർട്ടുമെന്റിന്റെ തലവനായിരുന്നു. പ്രഗൽഭനായ സന്ധിരോഗ വിദഗ്ദ്ധൻ ആയിരുന്നു അദ്ദേഹം. ഇൻഡ്യയിൽ മാത്രമല്ല ലോകത്തിന്റെ പല ഭാഗങ്ങളിലും ശ്രദ്ധേയനായ ഡോക്ടറായിരുന്നു ജോയി ഫിലിപ്പ് . ചാനലുകളിൽ ആരോഗ്യ വിഷയങ്ങൾ അവതരിപ്പിക്കുന്നതിലും , ചർച്ചകളിലും സജീവസാന്നിദ്ധ്യമായിരുന്നു അദ്ദേഹം. തിരുവനന്തപുരം വട്ടപ്പാറ SUT മെഡിക്കൽ കോളേജിന്റെ സ്ഥാപക പ്രിൻസിപ്പലായി 2006 മുതൽ 2017 വരെ സേവനമനുഷ്ടിച്ചു. തുടർന്ന് അവിടെത്തന്നെ മെഡിസിൻ വിഭാഗം പ്രൊഫസ്സറായി പ്രവർത്തിച്ചിരുന്നു. പേരെടുത്ത അധ്യാപകൻ കൂടിയായിരുന്ന ഡോ: ജോയിഫിലിപ്പ് തിരുവനന്തപുരത്ത് നാലാഞ്ചിറയിലാണ് താമസം. ഡോ. ലില്ലിട്രേസയാണ് ഭാര്യ.. മകൻ അമേരിക്കയിലും, മകൾ ദീപ തിരുവനത്തപുരം RCC യിലും ഡോക്ടർമാരാണ്. മൃതദേഹം പട്ടം SUT ഹോസ്പിറ്റൽ മോർച്ചറിയിലാണ്.