BREAKING NEWS തിരുവനന്തപുരം മുട്ടത്തറയിൽ ഇരുചക്രവാഹനങ്ങൾ വാടകയ്ക്ക് നൽകുന്ന കടയിൽ തീപിടിത്തം. 32 ബൈക്കുകൾ കത്തിനശിച്ചു

മുട്ടത്തറ: തിരുവനന്തപുരം മുട്ടത്തറയിൽ ഇരുചക്രവാഹനങ്ങൾ വാടകയ്ക്ക് നൽകുന്ന കടയിൽ തീപിടിത്തം. 32 ബൈക്കുകൾ കത്തിനശിച്ചു. ഉദ്ഘാടനം ചെയ്യാനിരുന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. റോയൽ ബ്രദേഴ്സ് ബൈക്ക് റെൻ്റൽ എന്ന സ്ഥാപനത്തിൻ്റെ മൂന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. വിഴിഞ്ഞത്തു നിന്ന് ഉൾപ്പെടെയുള്ള അഗ്നിരക്ഷാസേന എത്തി തീയണച്ചു.

ഏകദേശം പത്ത് ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് റിപ്പോർട്ട്. വഴിയാത്രക്കാരാണ് മൂന്നാമത്തെ നിലയിൽ നിന്ന് പുക ഉയരുന്നത് കണ്ടു അറിയിച്ചത്. നാലരയ്ക്ക് ഉണ്ടായ തീപിടിത്തം അഞ്ചരയോടെയാണ് അണയ്ക്കാൻ ആയത്.