അടൂർ: ഏനാത്ത് കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു. കോട്ടയത്ത് നിന്ന് കൊട്ടാരക്കര ഭാഗത്തേക്ക് പോകുകയായിരുന്ന ബസ് എതിർ ദിശയിലെ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ബസ് യാത്രക്കാരായ 21 പേര്‍ക്ക് പരുക്കേറ്റു. ബസ് ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.