റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് (BPL) മാറ്റുന്നതിനുള്ള അപേക്ഷ അക്ഷയ കേന്ദ്രം വഴി ജൂൺ 30 വരെ സ്വീകരിക്കുന്നു എല്ലാ അംഗങ്ങളുടെയും ആധാർ റേഷൻകാർഡിൽ ലിങ്ക് ചെയ്തവരുടെ അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളു.
▪️താഴെ പറയുന്ന വിഭാഗത്തിൽപ്പെട്ടവർ അപേക്ഷിക്കേണ്ടതില്ല- ഇവർ അനർഹരാണ്
1. കാർഡിലെ ഏതെങ്കിലും അംഗം.
സർക്കാർ/പൊതുമേഖല ജീവനക്കാരൻ.
ആദായ നികുതി ദായകൻ.
സർവീസ് പെൻഷണർ.
1000+ ചതുരശ്ര അടി വീട് ഉടമ.
നാലോ അധികമോ ചക്ര വാഹന (സ്വയം ഓടിക്കുന്ന ഒരു ടാക്സി ഒഴിച്ച് ) ഉടമ.
പ്രൊഫഷണൽസ് (ഡോക്ടർ, എഞ്ചിനീയർ, അഡ്വക്കറ്റ്, ഐ.റ്റി, നഴ്സ്, CA ..etc)
2.കാർഡിലെ എല്ലാ അംഗങ്ങൾക്കും കൂടി.
ഒരേക്കർ സ്ഥലം (ST വിഭാഗം ഒഴികെ)
25000 രൂപ പ്രതിമാസ വരുമാനം (NRI യുടെത് ഉൾപ്പെടെ)
▪️മേൽ അയോഗ്യതകൾ ഇല്ലാത്ത കുടുംബങ്ങളിൽ താഴെ പറയുന്ന വിഭാഗങ്ങൾ മാർക്ക് അടിസ്ഥാനമില്ലാതെ മുൻഗണനക്ക് അർഹർ ആണ്.
ആശ്രയ പദ്ധതി.
ആദിവാസി.
കാൻസർ,ഡയാലിസിസ്, അവയവമാറ്റം, HIV, വികലാംഗർ, ഓട്ടിസം, ലെപ്രസി ,100% തളർച്ച രോഗികൾ.
നിരാലംബയായ സ്ത്രീ (വിധവ,അവിവാഹിത,ഡൈവോർസ്) കുടുംബനാഥ ആണെങ്കിൽ (പ്രായപൂർത്തിയായ പുരുഷൻമാർ കാർഡിൽ പാടില്ല)
▪️ഇവ കഴിഞ്ഞ് മാർക്ക് അടിസ്ഥാനത്തിൽ മുൻഗണന അനുവദിക്കും : മാർക്ക് ഘടകങ്ങൾ
1. 2009 ലെ BPL സർവേ പട്ടിക അംഗം/ BPL കാർഡിന് അർഹനാണ് എന്ന് പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം
2. ഹൃദ്രോഗം
3. മുതിർന്ന പൗരൻമാർ
4. തൊഴിൽ
5 .പട്ടികജാതി
6. വീട് /സ്ഥലം ഇല്ലാത്തവർ
7. വീടിൻ്റെ അവസ്ഥ
8. സർക്കാർ ഭവന പദ്ധതി അംഗം ( ലക്ഷം വീട്, lAY, LIFE തുടങ്ങിയവ:)
9. വൈദ്യുതി, കുടിവെള്ളം, കക്കൂസ് ഇവ ഇല്ലാത്തത്
അവശത ഘടകങ്ങൾ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങൾ/ രേഖകൾ അപേക്ഷക്ക് ഒപ്പം സമർപ്പിക്കേണ്ടതാണ്.
▪️BPL അപേക്ഷ നൽകാൻ അക്ഷയ കേന്ദ്രങ്ങളിൽ എത്തുന്ന അപേക്ഷകർ താഴെ പറയുന്ന സർട്ടിഫിക്കറ്റുകൾ കൈയിൽ കരുതേണ്ടതാണ്.
1. ആശ്രയ വിഭാഗം: ഗ്രാമപ്പഞ്ചായത്ത് CDS ചെയർപേഴ്സൺ നൽകുന്ന സാക്ഷ്യപത്രം.
2. ഗുരുതര മാരക രോഗങ്ങൾ (ഡയാലിസിസ് ഉൾപ്പെടെ) : ചികിത്സാ രേഖകളുടെ പകർപ്പുകൾ.
3. പട്ടിക ജാതി /വർഗ്ഗം : തഹസിൽദാർ നൽകുന്ന ജാതി സർട്ടിഫിക്കറ്റ്.
4. വിധവ ഗൃഹനാഥയാണെങ്കിൽ : വില്ലേജ് ഓഫീസർ നൽകുന്ന നോൺ റീമാര്യേജ് സർട്ടിഫിക്കറ്റ് ,നിലവിലെ പെൻഷൻ രേഖകൾ etc.
5. വീടും സ്ഥലവും സ്വന്തമായി ഇല്ലാത്തവർ : വില്ലേജ് ഓഫീസർ നൽകുന്ന ഭൂരഹിത, ഭവന രഹിത സർട്ടിഫിക്കറ്റ്.
6. ബി.പി.എൽ. പട്ടികയിൽ ഉൾപ്പെടാൻ അർഹത ഉള്ളവർ : ഗ്രാമ/ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാർ നൽകുന്ന സാക്ഷ്യപത്രം
7. ഏതെങ്കിലും ഭവന പദ്ധതി പ്രകാരം വീട് ലഭിച്ചിട്ടുണ്ടെങ്കിൽ : വീട് നൽകിയ വകുപ്പിൽ നിന്നുള്ള സാക്ഷ്യപത്രം
അവസാന തീയതി : 2022 ജൂൺ 30