കെഎസ്ആർടിസി ബസ് സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തട്ടത്തുമല , പാറക്കട, എൽപി നിവാസിൽ രഞ്ചിത്ത് (35) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ച സന്ധ്യക്ക് ഏഴുമണികഴിഞ്ഞ് കിളിമാനൂർ ടൗൺ ഹാളിന് മുൻവശമാണ് അപകടം നടന്നത്. കിളിമാനൂർ കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപത്ത് നിന്ന് സ്കൂട്ടറിൽ കിളിമാനൂർ ടൗണിലേക്ക് വന്ന രഞ്ചിത്തിന് ഡിപ്പോയിലേക്ക് പ്രവേശിക്കുന്നതിനായി തിരിഞ്ഞ കെഎസ്ആർടിസി ബസ് ഇടിച്ചിടുകയായിരുന്നു. ഗുരുതര പരിക്കേറ്റ രഞ്ചിത്തിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു ചികിത്സയിലിരിക്കെ വെള്ളിയാഴ്ച ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ മരണംസംഭവിക്കുകയായിരുന്നു എന്ന് ബന്ധുക്കൾ അറിയിച്ചു. മൃതദേഹം മെഡിക്കൽകോളേജ് ആശുപത്രി മോർച്ചറിയിൽ, ശനിയാഴ്ച പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനല്കുന്ന മൃതദേഹം ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്കരിക്കു. ഭാര്യ പ്രീജ. മക്കൾ ഋതുരാജ്, ഹൃദ്യശ്രീ. ഇലക്ട്രിക് ജോലിക്കാരനായിരുന്നു മരിച്ച രഞ്ചിത്ത്