പി സി ജോർജിൻ്റെ ജാമ്യം റദ്ദാക്കി

തിരുവനന്തപുരം വിദ്വേഷപ്രസംഗം കേസിൽ പിസി ജോർജിൻ്റെ ജാമ്യം റദ്ദാക്കി. ജാമ്യ വ്യവസ്ഥകൾ ലംഘിച്ചെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.

പി.സി.ജോര്‍ജ്ജ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുവെന്നും കൊച്ചിയില്‍ വീണ്ടും മതവിദ്വേഷ പ്രസംഗം നടത്തിയതിന് കേസെടുത്തുവെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. പ്രസംഗം കോടതി നേരിട്ട് പരിശോധിച്ചിരുന്നു.

വെണ്ണലയിലെ ക്ഷേത്രത്തില്‍ സപ്താഹ യജ്ഞത്തിന്റെ ഭാഗമായി നടന്ന പ്രസംഗത്തിനിടയില്‍ ഒരു സമുദായത്തിനെതിരെ ഗുരുതരമായ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തി എന്നാണ് പരാതി. ഇത് വ്യക്തമാക്കി ഇന്റലിജന്‍സ് റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ജാമ്യാമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത്.