മാപ്പുപറയണമെന്ന് സാബു എം ജേക്കബ്;ആരുടെയെങ്കിലും കയ്യില്‍ കുന്നംകുളം മാപ്പ് ഉണ്ടെങ്കിൽ തരണേ,ഒരാൾക്ക് കൊടുക്കാനാണെന്ന് പി വി ശ്രീനിജന്‍ എം.എല്‍.എ

കൊച്ചി: ട്വന്റി-20യുടെ വോട്ടു ചോദിക്കും മുൻപ് ട്വന്റി 20ക്കെതിരെ നടത്തിയ അക്രമങ്ങളില്‍ മാപ്പു പറയാന്‍ പിവി ശ്രീനിജന്‍ അടക്കമുള്ളവര്‍ തയ്യാറാവണമെന്ന സാബു ജേക്കബിന്റെ പരാമര്‍ശത്തോട് പരിഹാസത്തോടെ പ്രതികരിച്ച്‌ ശ്രീനിജന്‍ എംഎല്‍എ.

ആരുടെയെങ്കിലും കയ്യില്‍ കുന്നംകുളം മാപ്പ് ഉണ്ടെങ്കില്‍ തരണമേയെന്ന് ശ്രീനിജന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഒരാള്‍ക്കു കൊടുക്കാനാണെന്നും ശ്രീനിജന്‍ പോസ്റ്റില്‍ പറയുന്നു.

ട്വന്‍റി ട്വന്‍റിയുടെ വോട്ട് ചോദിക്കും മുന്‍പ് ട്വന്‍റി ട്വന്‍റിക്കെതിരെ നടത്തിയ അക്രമങ്ങളില്‍ മാപ്പുപറയാന്‍ ശ്രീനിജന്‍ അടക്കമുള്ളവര്‍ തയ്യാറാകണമെന്ന് സാബു ജേക്കബ് ആവശ്യപ്പെട്ടിരുന്നു. ശ്രീനിജന്‍ അടക്കമുള്ളവരെ നിലയ്ക്കു നിര്‍ത്താന്‍ പാര്‍ട്ടി തയ്യാറാകണമെന്നും സാബു പറഞ്ഞിരുന്നു.

അതേസമയം തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ട്വന്‍റി ട്വന്‍റി വോട്ട് ആര്‍ക്കെന്ന് ഉടന്‍ പ്രഖ്യാപിക്കുമെന്നും സാബു ജേക്കബ് അറിയിച്ചു. രണ്ടാം പിണറായി സര്‍ക്കാരിന്‍റെ വിലയിരുത്തലാകും ഉപതെരഞ്ഞെടുപ്പ്.സില്‍വര്‍ ലൈനും അക്രമ രാഷ്ട്രീയവും അടക്കമുള്ള വിഷയങ്ങള്‍ പരിഗണിച്ചായിരിക്കും നിലപാട് സ്വീകരിക്കുക. സില്‍വര്‍ ലൈന്‍ സാമ്ബത്തികമായി നഷ്ടമുണ്ടാക്കുന്ന പദ്ധതിയാണ്. ജനക്ഷേമ സഖ്യത്തിന്‍റെ നേതൃസ്ഥാനം സംബന്ധിച്ച്‌ തര്‍ക്കങ്ങള്‍ ഇല്ല.സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും ജനക്ഷേമ സഖ്യം പ്രവര്‍ത്തിക്കുമെന്നും സാബു പറഞ്ഞു.