ഉപജില്ലയിലെ 73 വിദ്യാലയങ്ങളിലും പ്രവേശനോത്സവ മുന്നൊരുക്ക പരിപാടികൾ പൂർത്തിയായി.ഉപജില്ലാതല പ്രവേശനോത്സവ ഉദ്ഘാടനം മടവൂർ ഗവ എൽ പി സ്കൂളിൽ അഡ്വ.വി ജോയി എംഎൽഎ നിർവഹിക്കും.മുഖ്യാതിഥിയായി ആറ്റിങ്ങൽ എംഎൽഎ ഒ എസ് അംബിക പങ്കെടുക്കും.നവീകരിച്ച പ്രീപ്രൈമറി കെട്ടിടത്തിന്റെ ഉദ്ഘാടനം കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബി പി മുരളി നിർവഹിക്കും.
പഞ്ചായത്ത് തലം -
മടവൂർ - എം എൽ പി എസ് ഞാറയിൽകോണം, കരവാരം - ജി എൽ പി എസ് മേവർക്കൽ, കിളിമാനൂർ - ജി എൽ പി എസ് കിളിമാനൂർ, നാവായിക്കുളം - ജി എൽ പി എസ് നാവായിക്കുളം, പള്ളിക്കൽ - ജി എൽ പി എസ് മൂതല, പഴയകുന്നുമ്മേൽ - ഗവ ഠൗൺ യു പി എസ് , കിളിമാനൂർ ,നഗരൂർ - യുപിഎസ് വെള്ളല്ലൂർ, പുളിമാത്ത് ജി യു പി എസ് മഞ്ഞപ്പാറ എന്നീ കേന്ദ്രങ്ങളിൽ പഞ്ചായത്ത് പ്രസിഡൻറുമാർ ഉദ്ഘാടനം നിർവഹിക്കും.
എല്ലാ വിദ്യാലയങ്ങളിലും നവാഗതരെ സ്വീകരിക്കുന്നതിന് സമഗ്ര ശിക്ഷാ കേരളം കിളിമാനൂർ ബി ആർ സി യുടെ നേതൃത്വത്തിൽ മുന്നൊരുക്കങ്ങൾ പൂർത്തിയായതായി ബി പി സി അറിയിച്ചു. സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി എ ഇ ഒ യുടെ നേതൃത്വത്തിൽ 26,27,28 തീയതികളിൽ വിദ്യാലയങ്ങൾ സന്ദർശിച്ചു. ബ്ലോക്ക് തല പ്രവേശനോത്സവത്തിന് 5000 രൂപയും പഞ്ചായത്തുതലം 2000, സ്കൂൾതലത്തിന് 1000 രൂപ വീതം സമഗ്ര ശിക്ഷാ കേരളം വിദ്യാലയങ്ങൾക്ക് നൽകും .