തൃശ്ശൂർ പൂരത്തിന് നാളെകൊടിയേറും

തൃശൂർ :തൃശ്ശൂർ പൂരത്തിന് നാളെ
കൊടിയേറും. തിരുവമ്പാടി, പാറമേക്കാവ്
ക്ഷേത്രങ്ങളിലും എട്ട് ഘടക
ക്ഷേത്രങ്ങളിലും കൊടിയേറ്റം നടക്കും. മെയ്
10നാണ് തൃശ്ശൂർ പൂരം. പ്രധാന
ക്ഷേത്രങ്ങളായ പാറമേക്കാവിലേക്കും
തിരുവമ്പാടിയിലേക്കും പൂരവണ്ടിയിൽ
പോയ് വരാം.
പാറമേക്കാവ് ക്ഷേത്രം. സ്വരാജ്
റൗണ്ടിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
പൂരത്തിൻറെ പ്രധാന
പങ്കാളികളിലൊരാളാണ്
പാറമേക്കാവ്.ഇവിടെയാണ് ആദ്യം
കൊടിയേറുക.രാവിലെ 9നും 10.30ക്കും
ഇടയിലുളള മുഹൂർത്തത്തിലാണ്
കൊടിയേറ്റം. പാണികൊട്ടിനെ തുടർന്ന്
പാരമ്പര്യഅവകാശികൾ ഭൂമി പൂജ നടത്തി
കൊടിമരം നാട്ടും പൂജിച്ച കൊടിക്കൂറ
ദേശക്കാർ കൊടിമരത്തിലുയർത്തും.
ക്ഷേത്രത്തിന് മുമ്പിലെ പാലമരത്തിലും
മണികണ്ഠനാലിലെ ദേശപന്തലിലും
പാറമേക്കാവ് വിഭാഗം മഞ്ഞപ്പട്ടിൽ
സിംഹമുദ്രയുള്ള കൊടിക്കൂറ നാട്ടും.
തിരുവമ്പാടി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്
ഷൊർമൂർ റോഡിലാണ്. ഇവിടെ 10.30ക്കും
10.55നും ഇടയിലാണ് കൊടിയേറ്റം. പൂജിച്ച
കൊടിക്കൂറ കൊടിമരത്തിൽ ചാർത്തി,
ദേശക്കാർ ഉപചാരപൂർവം കൊടിമരം നാട്ടി
കൂറയുയർത്തും. നടുവിലാലിലെയും
നായ്ക്കനാലിലേയും പന്തലുകളിലും
തിരുവമ്പാടി വിഭാഗം കൊടിയുയർത്തും
പൂരത്തിൽ പങ്കെടുക്കുന്ന
ഘടകക്ഷേത്രങ്ങളിലും ഇതോടൊപ്പം
കൊടിയേറും.