ആലപ്പുഴയിൽ മര്‍ദനമേറ്റ് പിതാവ് കൊല്ലപ്പെട്ടു,മകൻ കസ്റ്റഡിയിൽ

ആലപ്പുഴ: മകന്റെ മര്‍ദനമേറ്റ് പിതാവ് കൊല്ലപ്പെട്ടു. എണ്ണക്കാട് സ്വദേശി തങ്കരാജ് (65) ആണ് കൊല്ലപ്പെട്ടത്.മകന്‍ സജീവിനെ മാന്നാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.

സജീവും പിതാവും തമ്മില്‍ നിരന്തരം വഴക്ക് ഉണ്ടാകാറുണ്ടായിരുന്നു. കുടുംബ പ്രശ്നങ്ങളെത്തുടര്‍ന്ന് പുലര്‍ച്ചെയും വഴക്കുണ്ടായി. ഇതിനിടയില്‍ സജീവന്‍ അച്ഛനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.