സ്കൂട്ടറിടിച്ച്‌ ബൈക്ക് റോഡിലേക്ക് വീണു,വീട്ടമ്മ കാർ കയറി മരിച്ചു, ഭർത്താവിനും മകൾക്കും പരിക്ക്

ആറന്മുള:സ്കൂട്ടറിടിച്ച്‌ തെറിച്ചുവീണ ബൈക്ക് യാത്രക്കാരിയായ വീട്ടമ്മ കാര്‍ ദേഹത്തുകയറി മരിച്ചു.കിഴക്കന്‍ ഓതറ ആശ്രമത്തിങ്കല്‍ പ്രിയ മധു (39) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് മധു (47) മകള്‍ അപര്‍ണ (12) എന്നിവര്‍ക്കും പരിക്കേറ്റു. ഇരുവരും കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ച രാത്രിയായിരുന്നു അപകടം.

ആറന്മുളയില്‍ ബന്ധുവിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുത്തശേഷം മടങ്ങുമ്ബോള്‍ ഇടയാറന്മുള വിളക്കുമാടം കൊട്ടാരത്തിന് സമീപം വെച്ചാണ് എതിരേ വന്ന സ്കൂട്ടര്‍ ഇവരുടെ ബൈക്കില്‍ ഇടിച്ചത്. റോഡിലേക്ക് തെറിച്ചുവീണ ബൈക്ക് പുറകെ വന്ന കാറിന്റെ അടിയില്‍പ്പെടുകയായിരുന്നു. അന്‍പത് മീറ്ററോളം ദൂരം ബൈക്ക് വലിച്ചു കൊണ്ടുപോയി. കാര്‍ ദേഹത്തുകയറിയാണ് പ്രിയയ്ക്ക് ഗുരുതരമായി പരിക്കേറ്റത്.