ഗാഡ്ജെറ്റ് അഡിക്ഷൻഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ!!

ജോലിയിൽ നിന്ന് ശ്രദ്ധ തിരിക്കുന്ന തരം അനാവശ്യമായ ആപ്പുകൾ /ചാനലുകൾ അൺ ഇൻസ്റ്റാൾ / ബ്ലോക്ക് ചെയ്യുക.നിങ്ങൾക്ക് ഉപയോഗശൂന്യമായി തോന്നുന്ന ഗ്രൂപ്പുകളിൽ നിന്നും പുറത്തുകടക്കുക. അനാവശ്യമായ ആശയവിനിമയം തടയുക. കാര്യക്ഷമത വർദ്ധിപ്പിക്കുന്ന ആപ്പുകൾ ഉപയോഗിക്കുക. ഓരോ പ്രവർത്തിക്കും കൃത്യമായ സമയം നിശ്ചയിക്കുക. അത് വിനോദം ആയാലും ജോലിസംബന്ധമായ ആയാലും ഉറക്കത്തിന് മുമ്പ് അതിരാവിലെയും പോലുള്ള നിർണായക സമയങ്ങളിൽ ഗാഡ്ജറ്റ് ഉപയോഗം നിയന്ത്രിക്കുക. നടക്കാൻ പോവുക, വ്യായാമം ചെയ്യുക, പൂന്തോട്ട പരിപാലനം പോലുള്ള പ്രവർത്തനങ്ങളിലും ഏർപ്പെടുക. നിങ്ങളുടെ ഫോണിലെ അറിയിപ്പുകൾ [നോട്ടിഫിക്കേഷൻ] ഓഫ് ആക്കുക. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കുക, വിനോദങ്ങളിൽ ഏർപ്പെടുക, ജോലി ഒഴികെയുള്ള സമയം ഗാർഡ് ഉപയോഗങ്ങളിൽ  നിന്ന് 14 ദിവസത്തേക്ക് മാറിനിൽക്കുക. അതിനുശേഷം ഉപയോഗം ക്രമീകരിക്കുകയും ചെയ്യുക. ഗാഡ്ജെറ്റ്  ആസക്തിയിൽ നിന്നും മുക്തി നേടുവാൻ  കൂടുതൽ വിവരങ്ങൾക്കായി  https://www.bodhini.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

#keralapolice