വാഹനങ്ങൾ വാടകക്ക് എടുത്ത ശേഷം പണയം വച്ച് പണം വാങ്ങി തട്ടിപ്പ് നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ .

ആറൻമുള പോലിസ് സ്റ്റേഷൻ പരിധിയിൽ എരുമക്കാട് സ്വകാര്യ  ആവശ്യങ്ങൾക്കായി വാഹനങ്ങൾ വാടകക്ക് എടുത്ത ശേഷം  പണയം വച്ച്  പണം വാങ്ങി തട്ടിപ്പ് നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ . കൊല്ലം ജില്ലയിൽ മയ്യനാട് കൂട്ടിക്കട ആയിരംതെങ്ങ് മനയിൽ വീട്ടിൽ ഹുസൈൻ മകൻ ഷാജഹാൻ (40 ) ആണ് ഇന്നലെ അറസ്റ്റിലായത്. കൊല്ലം സ്വദേശിയായ ഇയാൾ വർഷങ്ങളായി ആറന്മുളയിൽ വിവിധ സ്ഥലങ്ങളിൽ താമസിച്ചു കാറ്ററിംഗ് സർവീസും , ഇൻസ്റ്റാൾമെന്റ് കച്ചവടവും നടത്തിവരികയായിരിന്നു. ഇതിന്റെ ആവശ്യങ്ങൾക്കായി വാഹനങ്ങൾ പരിചയക്കാരിൽ നിന്നും എടുത്ത ശേഷം കൊല്ലം , തിരുവനന്തപുരം ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ പണയം വച്ച് പൈസ വാങ്ങിക്കുകയായിരുന്നു. ഇത്തരത്തിൽ ആഡംബര വാഹനങ്ങൾ ഉൾപ്പടെ 5 എണ്ണം പണയപ്പെടുത്തിയ തായി പരാതികൾ ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ കഠിനംകുളത്ത് നിന്ന് പണയം വച്ച ഒരു വാഹനം പിടിച്ചെടുത്തിട്ടുണ്ട്. തട്ടിപ്പ് സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന്  അന്വേഷണം നടത്തുന്നുണ്ട്. പത്തനംതിട്ട ജില്ലാ പോലിസ് മേധാവി സ്വാപ്നിൽ M മഹാജൻ IPS അവർകളുടെ നിർദ്ദേശ പ്രകാരം പത്തനംതിട്ട Dysp M.സജീവിന്റെ മേൽനോട്ടത്തിൽ ആറന്മുള ഇൻസ്പെക്ടർ CK മനോജ്, SI രാകേഷ് കുമാർ , Si അനിരുദ്ധൻ Asi സജീഫ് ഖാൻ , Asi വിനോദ് P മധു , CPO മാരായ രാകേഷ് , ജോബിൻ, സുജ എന്നിവരടങ്ങിയ സംഘമാണ് ഈ കേസിന്റെ അന്വേഷണം നടത്തുന്നത്