അവനവഞ്ചേരി ഇണ്ടിളയപ്പൻ ക്ഷേത്രത്തിലെ കുളപ്പുര തകർന്നു വീണു.

ആറ്റിങ്ങൽ: അവനവഞ്ചേരി ഇണ്ടിളയപ്പൻ ക്ഷേത്രത്തിലെ കുളപ്പുര തകർന്നു. എട്ട് നൂറ്റാണ്ട് പഴക്കമുള്ള കുളപ്പുരയാണ് തകർന്ന് വീണത്. ഉച്ചക്ക് 1 മണിയോടുകൂടിയായിരുന്നു സംഭവം. നിരവധി ആളുകൾ ദിവസവും കുളിക്കാൻ ഉപയോഗിച്ച് വരുന്ന ക്ഷേത്ര കുളമാണ്. ചിറയിൻകീഴ് താലൂക്കിലെ തന്നെ ഏറ്റവും വലിപ്പമേറിയ കുളമാണ് അവനവഞ്ചേരി ഇണ്ടിളയപ്പൻ ക്ഷേത്രത്തിലെ ഈ കുളം. ഉച്ച സമയം ആയതിനാൽ അപകടം ഒഴിവായി.