നഗരൂർ ഗ്രാമ പഞ്ചായത്ത് 2021 - 22 സാമ്പത്തിക വർഷത്തിൽ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണ പ്രവർത്തനം നടത്തിയ വെള്ളല്ലൂർ വട്ടവിള ബാലചേതന ഹൈടെക് അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട കേരള നിയമസഭ ഡപ്യൂട്ടി സ്പീക്കർ . ചിറ്റയം ഗോപകുമാർ നിർവ്വഹിച്ചു. 15 വർഷക്കാലമായി വാടക കെട്ടിടത്തിലാണ് ഈ അങ്കണവാടി പ്രവർത്തിച്ചിരുന്നത്. വട്ടവിള പട്ടികജാതി കോളനി പ്രദേശത്ത് ഇത്തരത്തിലുള്ള പുതിയ അങ്കണവാടി കെട്ടിടം നിർമ്മച്ചതു മൂലം ഈ പ്രദേശത്തെ പിഞ്ചുകുട്ടികൾക്ക് മാനസ്സികോല്ലാസത്തിനു വേണ്ടിയുള്ള അവസരം ലഭിക്കുകയാണ്. വട്ടവിള വിദ്യാഭവനിൽ പുരുഷോത്തമൻ അങ്കണവാടി കെട്ടിട നിർമ്മാണത്തിന് ഭൂമി സൗജന്യമായി നൽകുകയും, കീഴ്പേരൂർ പീതാ നിവാസിൽ .പീതാംബരൻ അങ്കണവാടിയിലേക്ക് വഴിക്കു വേണ്ടി ഭൂമി സൗജന്യമായി നൽകുകയും ചെയ്തു. ആറ്റിങ്ങൽ MLA . ഒ. എസ്സ്. അംബികയുടെ അദ്ധ്യക്ഷതയിൽ കൂടിയ ഉദ്ഘാടന സമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് . D. സ്മിത സ്വാഗതം പറഞ്ഞു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും വാർഡ് മെമ്പറുമായ .കെ. അനിൽകുമാർ ആമുഖ പ്രഭാഷണവും, റിപ്പോർട്ടും അവതരിപ്പിച്ചു . ബ്ലോക്ക് മെമ്പർ T. S. ശോഭ, വൈസ് പ്രസിഡന്റ് . അബി ശ്രീരാജ്, വികസന കാര്യ ചെയർ പേഴ്സൺ . A S. വിജയലക്ഷ്മി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ . M. രഘു, R.S.സിന്ധു. , ലാലി ജയകുമാർ,
S..സുരേഷ്കുമാർ, R.S. രേവതി. കെ.ശ്രീലത, സി. ദീലീപ്, അർച്ചന ബി.യു, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി J. ട. സന്തോഷ് കുമാർ. S. K. സുനി, വട്ടവിള സലിം, പേരൂർ നാസ്സർ എന്നിവർ ആശംസകൾ അർപ്പിച്ചു.. ഐ.സി.ഡി.എസ്സ്. സൂപ്പർവൈസർ . ലാലി..റ്റി.എസ്സ്. നന്ദി പ്രകാശിപ്പിച്ചു.