*ഇടിച്ചിട്ട് നിർത്താതെ പോയി..**സി പി എം ലോക്കൽ കമ്മറ്റി അംഗത്തിന് പരുക്ക്.*

സിപിഎം പഴയകുന്നുമ്മേൽ ലോക്കൽ ക്കമ്മിറ്റി അംഗം ലുക്ക്മാനെ ശനിയാഴ്ച വൈകുന്നേരം അഞ്ചരയ്ക്ക് മഹാദേവേശ്വരം ജംഗ്ഷനിൽ വെച്ച് നിലമേൽ ഭാഗത്തേയ്ക്ക് പോയ കാറിടിച്ച് പരിക്കേൽപ്പിച്ചിരുന്നു. അതേ ദിശയിൽ സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന ലുക്കുമാനെ പിന്നിൽ നിന്ന് വന്ന കാർ ഇടിച്ചു വീഴ്ത്തുകയായിരുന്നു.പരിക്കേറ്റ ലുക്ക്മാൻ മെഡിക്കൽ കൊളേജിലും തുടർന്ന് കേശവപുരത്തും ചികിത്സ യിലാണ്. ലുക്ക്മാൻ പാപ്പാലയിലേക്ക് പോകുമ്പോൾ അൾട്ടൊ ചുവപ്പ് കാറിടിച്ച് വീഴ്ത്തിയിട്ട് ആശുപത്രി യിലെത്തിക്കാതെ കാറുമായി  കടന്നുകളയുകയായിരുന്നു.തുടർന്ന് ലുക്ക്മാനെ 108 ആംബുലൻസിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകലായിരുന്നു.ലുക്ക്മാൻെറ പരാതിയിൽ കാർ കണ്ടെത്താൻ കിളിമാനൂർ പൊലീസ് സിസിടിവി പരിശോധന നടത്തി വരികയാണ്.