2019 ജൂണ്‍ 11നാണ് കോട്ടയം ഇരട്ടപ്പാത ജോലികള്‍ക്ക് തുടക്കംകുറിച്ചത്. 16.7 കിലോമീറ്റര്‍ നീളം വരുന്ന ചിങ്ങവനം – ഏറ്റുമാനൂര്‍ റൂട്ടില്‍ പുതിയ പാത യാഥാര്‍ത്യമാകുന്നതോടെ മംഗലാപുരം മുതല്‍ തിരുവനന്തുപരം(കോട്ടയം വഴി) വരെയുള്ള 632 കി. മീറ്റര്‍ പൂര്‍ണമായും ഇരട്ടപ്പാതയാകും. ലൈനില്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിന്‍ ഓടിക്കാനുള്ള അനുമതിയാണ് കമ്മിഷന്‍ ഓഫ് റെയില്‍വേ സേഫ്റ്റി (സിആര്‍എസ്) നല്‍കിയിരിക്കുന്നത്.
ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനു സമീപം പാറോലിക്കല്‍ ഗേറ്റിന് അടുത്ത് പഴയ പാളവും പുതിയതും കൂട്ടിച്ചേര്‍ക്കുന്ന ജോലിയാണ് ഇന്ന് തീരാനുള്ളത്. ഇന്നു വൈകിട്ട് ആറോടെ അവശേഷിക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കാനാകുമെന്നാണു റെയില്‍വേ അധികൃതര്‍ പറയുന്നു.