കൊല്ലം പുയപ്പള്ളിയിൽ അയൽവാസി ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി. മരുതമൺപള്ളി സ്വദേശി തിലകൻ (44) അണ് മരിച്ചത്. അയൽവാസി സേതുരാജ് ഒളിവിലാണ്. ( kollam man murdered by neighbor )ഇന്നലെ രാത്രിയായിരുന്നു കൊലപാതകം നടന്നത്. കൊല്ലപ്പെട്ട തിലകനും സേതുവും തമ്മിൽ വൈരാഗ്യമുണ്ടായിരുന്നു. ബന്ധുക്കളായ ഇവർ ഏറെ നാളുകളായി ശത്രുക്കളാണ്. ഇവർ തമ്മിൽ വെട്ടുകേസുണ്ടായിരുന്നു. ഈ കേസിൽ ജാമ്യത്തിൽ നിൽക്കവെയാണ് കഴിഞ്ഞ ദിവസമുണ്ടായ തർക്കത്തിനൊടുവിൽ തിലകനെ സേതുരാജ് വെട്ടികൊലപ്പെടുത്തുന്നത്.മരുതമൺപള്ളി ജംഗ്ഷനിലാണ് കൊലപാതകം നടന്നത്. പൂയപ്പള്ളി സ്റ്റേഷൻ പരിധിയിലാണ് കൊലപാതകം നടന്നത്. തിലകന്റെ പോസ്റ്റുമോർട്ടത്തിന് ശേഷം പൊലീസ് മറ്റ് നടപടികളിലേക്ക് കടക്കും. സേതുവിനായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി.