തിരുവനന്തപുരം മുരുക്കുംപുഴ, ചിലമ്പ്,പ്രവാസി മലയാളി ദമ്മാമിൽ ജീവനൊടുക്കി

റിയാദ്: മലയാളി യുവാവിനെ സൗദി അറേബ്യയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.  തിരുവനന്തപുരം മുരുക്കുംപുഴ, ചിലമ്പ്, ഗാന്ധിഗ്രാം കോളനിയിൽ അനീഷ് ചന്ദ്രൻ (35) ആണ് ദമ്മാമിൽ താമസസ്ഥലത്തു തൂങ്ങി മരിച്ചത്.  ഡ്രൈവറായി ജോലി ചെയ്‍തിരുന്ന യുവാവിനെ ഇന്നലെ വൈകിട്ട് കാണാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ അന്വേഷിക്കുന്നതിനിടയിലാണ് മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.  അവിവാഹിതനായ ഇദ്ദേഹം കഴിഞ്ഞ ഏതാനും ദിവസങ്ങളായി മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു.  അച്ഛൻ - ചന്ദ്രൻ മാധവൻ, അമ്മ ജാനകി. ദമാം മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനു സാമൂഹ്യ പ്രവർത്തകൻ നാസ് വക്കതിന്റെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പുരോഗമിക്കുന്നു.