*ആറ്റിങ്ങൽ :*
ചാത്തമ്പാറ തോട്ടയ്ക്കാട് പറക്കുളം ഗവ. എൽ.പി. സ്കൂളിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം 26-ന് ഉച്ചയ്ക്ക് രണ്ടിന്.
*കല്ലമ്പലം :*
നാവായിക്കുളം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ യു.പി. വിഭാഗത്തിൽ മൂന്ന് അധ്യാപകരുടെയും എച്ച്.എസ്. വിഭാഗത്തിൽ കണക്ക്, മലയാളം ഫിസിക്കൽ സയൻസ് എന്നീ വിഷയങ്ങളിലും ഒരു എഫ്.ടി.എമ്മിന്റെയും ഒഴിവുണ്ട്. അഭിമുഖം 27-ന് രാവിലെ 10.30-ന്.
*വക്കം:*
ഗവ. എൽ.പി.ജി. സ്കൂളിൽ നിലവിലുള്ള നാല് എൽ.പി.എസ്.ടി. ഒഴിവിലേക്കുള്ള താത്‌കാലിക അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം 27-ന് രാവിലെ 11.30-ന് സ്കൂളിൽവെച്ച് നടത്തുന്നു. 8592085953. 9447017391.
*കിളിമാനൂർ :*
പേരൂർ വടശ്ശേരി ഗവ.യു.പി. സ്കൂളിൽ എൽ.പി.വിഭാഗത്തിൽ ഒരു അധ്യാപക ഒഴിവുണ്ട്. അഭിമുഖം 30-ന് രാവിലെ 11.30-ന്.
*തോട്ടയ്ക്കാട് :* തോട്ടയ്ക്കാട് ജി.എൽ.പി.എസിൽ എൽ.പി.എസ്.ടി. യുടെ ഒഴിവുകളുണ്ട്. അഭിമുഖം 27ന് രാവിലെ 10.30 ന് സ്കൂളിൽ.
*തട്ടത്തുമല :* ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം, ഹിന്ദി വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്.
അഭിമുഖം 26ന് രാവിലെ 11ന്. എഫ്.ടി.എം. താത്‌കാലിക ഒഴിവിലേക്ക് അന്നേ ദിവസം ഉച്ചയ്ക്ക് രണ്ടിനും സ്കൂൾ ഓഫീസിൽ നടക്കും.
*നഗരൂർ :* ഗവ.വി.എസ്.എൽ.പി.എസിൽ എൽ.പി.എസ്.എ.യുടെ ഒഴിവുണ്ട്. അഭിമുഖം 27-ന് രാവിലെ 10.30ന് സ്‌കൂളിൽ.
*മടവൂർ :* സി.എൻ.പി.എസ്. ഗവ.എൽ.പി.എസിൽ എൽ.പി.എസ്.ടി.യുടെ ഒഴിവുണ്ട്. അഭിമുഖം 30-ന് ഉച്ചയ്ക്ക് രണ്ടിന് സ്കൂളിൽ.
*വെള്ളല്ലൂർ :* വെള്ളല്ലൂർ ഗവ.എൽ.പി.എസിൽ എൽ.പി.എസ്.എ. ഒഴിവുണ്ട്. അഭിമുഖം 28-ന് രാവിലെ 10.30-ന്.
*വേങ്കവിള* രാമപുരം ഗവ. യു.പി.എസിൽ എൽ.പി., യു.പി. വിഭാഗങ്ങളിൽ ഒഴിവുണ്ട്. അഭിമുഖം വെള്ളിയാഴ്ച രാവിലെ 10.30-ന്.
*കല്ലയം*
കഴുനാട് ഗവ. യു.പി.എസിൽ പ്രൈമറി അധ്യാപക ഒഴിവുണ്ട്. അഭിമുഖം വ്യാഴാഴ്ച രാവിലെ 11-ന്.
*തൊളിക്കോട് :* പനയ്ക്കോട് വി.കെ.കാണി ഗവ. ഹൈസ്കൂളിൽ. എൽ.പി.എസ്.ടി., എൽ.പി. അറബിക് (പാർട്ട് ടൈം), എച്ച്.എസ്.ടി. (മലയാളം, ഹിന്ദി, ഫിസിക്കൽ സയൻസ്) എന്നിവരുടെ താത്‌കാലിക ഒഴിവുണ്ട്. അഭിമുഖം വ്യാഴാഴ്ച 10 മണിക്ക്.
*വിതുര :* തലത്തൂതക്കാവ് ഗവ. ട്രൈബൽ എൽ.പി.എസിൽ എൽ.പി.എസ്.ടി.യുടെ താത്‌കാലിക ഒഴിവുണ്ട്. അഭിമുഖം തിങ്കളാഴ്ച ഉച്ചയ്ക്ക് 2-മണിക്ക്.
*വെള്ളനാട് :* ചാങ്ങ ഗവ. എൽ.പി. സ്കൂളിൽ താത്കാലിക അധ്യാപക ഒഴിവുണ്ട്. അഭിമുഖം വ്യാഴാഴ്ച രാവിലെ 11-ന്.
*തൊളിക്കോട് :* പനയ്ക്കോട് വി.കെ.കാണി ഗവ. ഹൈസ്കൂളിൽ. എൽ.പി.എസ്.ടി., എൽ.പി. അറബിക് (പാർട്ട് ടൈം), എച്ച്.എസ്.ടി. (മലയാളം, ഹിന്ദി, ഫിസിക്കൽ സയൻസ്) എന്നിവരുടെ താത്‌കാലിക ഒഴിവുണ്ട്. അഭിമുഖം വ്യാഴാഴ്ച 10 മണിക്ക്.
*വെള്ളനാട് :* ചാങ്ങ ഗവ. എൽ.പി. സ്കൂളിൽ താത്കാലിക അധ്യാപക ഒഴിവുണ്ട്. അഭിമുഖം വ്യാഴാഴ്ച രാവിലെ 11-ന്.
*തൊളിക്കോട് :* പനയ്ക്കോട് വി.കെ.കാണി ഗവ. ഹൈസ്കൂളിൽ. എൽ.പി.എസ്.ടി., എൽ.പി. അറബിക് (പാർട്ട് ടൈം), എച്ച്.എസ്.ടി. (മലയാളം, ഹിന്ദി, ഫിസിക്കൽ സയൻസ്) എന്നിവരുടെ താത്‌കാലിക ഒഴിവുണ്ട്. അഭിമുഖം വ്യാഴാഴ്ച 10 മണിക്ക്.
*കൊടുവഴന്നൂർ :* കൊടുവഴന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്. വിഭാഗം മലയാളം, ഹിന്ദി, അറബിക്, എൽ.പി., യു.പി. അധ്യാപകരുടെ താത്‌കാലിക ഒഴിവുണ്ട്. അഭിമുഖം 27-ന് രാവിലെ 10-ന്.
*ആലംകോട് :* വഞ്ചിയൂർ കട്ടപ്പറമ്പ് ഗവ. എൽ.പി.എസിൽ എൽ.പി.എസ്.ടി.യുടെ മൂന്ന് ഒഴിവുണ്ട്. അഭിമുഖം 26-ന് രാവിലെ 10.30-ന്.
*നെയ്യാറ്റിൻകര :* ധനുവച്ചപുരം വി.ടി.എം.എൻ.എസ്.എസ്. കോളേജിൽ ഇംഗ്ലീഷ്, സുവോളജി, ബോട്ടണി, ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, സംസ്‌കൃതം, സ്റ്റാറ്റിസ്റ്റിക്‌സ് എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. അഭിമുഖം ജൂൺ ആറിന് രാവിലെ 10-ന്.
*കരകുളം :* മുക്കോലയ്ക്കൽ ഗവ. എൽ.പി.എസിൽ എൽ.പി.എസ്.എ.യുടെ രണ്ട് ഒഴുവുണ്ട്. അഭിമുഖം ശനിയാഴ്ച രാവിലെ 11-ന്.
*നെടുമങ്ങാട് :* കരുപ്പൂര് ഗവ. ഹൈസ്കൂളിൽ രണ്ട് യു.പി.എസ്.ടി., എച്ച്.എസ്.ടി. ഹിന്ദി(1), എച്ച്.എസ്.ടി. ഫിസിക്കൽ എഡ്യൂക്കേഷൻ(1) ഒഴുവുണ്ട്. അഭിമുഖം ശനിയാഴ്ച രാവിലെ 10-ന്.
*അരുവിക്കര :* കളത്തുകാൽ ഗവ. എൽ.പി. സ്കൂളിൽ രണ്ട് അധ്യാപകരുടെ ഒഴിവുണ്ട്. അഭിമുഖം വെള്ളിയാഴ്ച രാവിലെ 10-ന്.
*പൂവച്ചൽ :* പൂവച്ചൽ ഗവ. യു.പി. സ്കൂളിൽ യു.പി.എസ്.ടി.- അഞ്ച്, എൽ.പി.എസ്.ടി., ജൂനിയർ ലാംഗ്വേജ് ടീച്ചർമാർ അറബിക്, ഹിന്ദി ഒന്ന് വീതം അധ്യാപക ഒഴിവുകളിലേക്കുള്ള അഭിമുഖം 28-ന് രാവിലെ 10-ന് നടക്കും.