*പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ ലൈം​ഗികമായി പീഡിപ്പിച്ച യുവാവ് പിടിയില്‍*

കിളിമാനൂർ ;പ്രായ പൂർത്തിയാകാത്ത സ്കൂൾ വിദ്യാർത്ഥിനി ലൈം​ഗികമായി പീഡിപ്പിച്ച യുവാവിനെ കിളിമാനൂർ പൊലീസ് അറസ്റ്റു ചെയ്തു. പഴയകുന്നുമ്മേൽ,മൊട്ടക്കുഴി, കുട്ടമ്മാറവീട്ടിൽ,  ശ്രീകണ്ഠൻ  (46)ആണ് പിടിയിലായത്. 2021 മുതൽ പ്രതി പെൺകുട്ടിയെ ശാരീരികമായി പീഡിപ്പിച്ചുവരുകയായിരുന്നു. പെൺകുട്ടി സ്കൂളിൽ നല്കിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കിളിമാനൂർ ഇൻസ്പെക്ടർ എസ് സനൂജ്, സബ് ഇൻസ്പെക്ടർ വിജിത് കെ നായർ,എഎസ്ഐ ഷജിം, സീനിയർ സിപിഒ ബിനു സിപിഒ മാരായ അരുൺ, മഹേഷ്, രജിത് രാജ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു