*_'ശലഭങ്ങളെത്തേടി' ദ്വിദിന അവധിക്കാല ക്യാമ്പ് സമാപിച്ചു_*

കല്ലമ്പലം:കടമ്പാട്ടുകോണം എസ്കെവിഎച്ച്എസിൽ കുട്ടികളിലെ സർഗാത്മകശേഷികൾ വികസിപ്പിക്കുന്നതിനായി അവധിക്കാല ക്യാമ്പ് നടത്തി. കുത്തി വരയ്ക്കാം കൂടെച്ചേരാം, കളിയരങ്ങ്, ആലിപ്പഴം പെറുക്കാം, പരിസ്ഥിതിയും മനുഷ്യനും തുടങ്ങിയ വ്യത്യസ്ത വിഷയങ്ങളിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വാർഡ് മെമ്പർ സീമ ജി.ആർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് നിസാർ.എം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റർ സാബു.വി.ആർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പ്രഥമാധ്യാപിക മിനി.ജി.എസ്, എം. പി.ടി.എ പ്രസിഡൻ്റ് സിനി അജിത്ത്, മുൻ പ്രഥമാധ്യാപകൻ ആർ.കെ.വിജയകുമാർ, സീനിയർ അസിസ്റ്റൻ്റ് വി.എസ് ലക്ഷ്മി, അധ്യാപകരായ ആർ.കെ.ദിലീപ്കുമാർ, എ.വി.അനിൽകുമാർ, അഖിൽ.ഐ.എസ്, ലീന.എൽ.ആർ എന്നിവർ സംസാരിച്ചു