തൃശൂർ : ഓടികൊണ്ടിരിക്കെ എറണാകളം - നിസാമുദ്ദീൻ മംഗള എക്സ്പ്രസ്സിന്റെ എൻജിൻ ബോഗിയുമായി വേർപ്പെട്ടു. വേർപ്പെട്ട എൻജിൻ ഏതാനും മീറ്ററുകൾ ഓടി. എൻജിൻ വേർപ്പെട്ട വിവരം ഉടൻ ശ്രദ്ധിച്ച ലോ കോ പൈലറ്റ് എൻജിൻ നിർത്തുകയായിരുന്നു. തൃശൂർ സ്റ്റേഷൻ വിട്ടയുടനെയാണ് സംഭവം. ട്രെയിനിന് അധികം വേഗതയില്ലാതിരുന്നതിനാൽ വലിയ അപകടത്തിൽ നിന്നും രക്ഷപ്പെട്ടു. റെയിൽവെ ഉദ്യാഗസ്ഥരെത്തി 15 മിനിട്ടിന് ശേഷം ട്രെയിൻ പുറപ്പെട്ടു. പരിഭ്രാന്തരായ യാത്രക്കാർ ട്രെയിനിൽ നിന്നും പുറത്തിറങ്ങിയിരുന്നു.