ഓട്ടിസത്തിനൊപ്പം അന്ധതയും ദുരിതത്തിലാക്കിയ ആരഭി മോളുടെ ചികിത്സക്കായി കൈകോര്‍ത്ത് ജന്മനാട്.

വെഞ്ഞാറമൂട്: ഓട്ടിസത്തിനൊപ്പം അന്ധതയും ദുരിതത്തിലാക്കിയ ആരഭി മോളുടെ ചികിത്സക്കായി കൈകോര്‍ത്ത് ജന്മനാട്..വെഞ്ഞാറമൂട് വലിയകട്ടയ്ക്കാല്‍ ചെറുകോട്ടുകോണം സ്വദേശികളായ പ്രഭകുമാറിന്റെയും ദിവ്യയുടേയും എട്ടുവയസ്സുകാരി മകള്‍ ആരഭിക്കാണ് രണ്ടു കണ്ണുകളുടേയും കാഴ്ച നഷ്ടമായി ഇരുട്ടില്‍ കഴിയേണ്ടി വരുന്നത്..ജന്മനാ ഓട്ടിസം ബാധിച്ച ആരഭി മോള്‍ക്ക് കാഴ്ചശക്തികൂടി ഇല്ലാതായതോടെ വേദനയിലാണ് കുടുംബവും. ചെലവേറിയ നേത്ര ശ്‌സ്ത്രക്രിയയിലൂടെ കാഴ്ച തിരികെക്കിട്ടുമെന്ന് ഡോക്ടര്‍മാര്‍ ഉറപ്പു നല്‍കിയെങ്കിലും ആ തുക എങ്ങനെ കണ്ടെത്തുമെന്ന വിഷമത്തിലാണ് പ്രഭകുമാറും ദിവ്യയും.

വലിയകട്ടയ്ക്കാല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്‌നേഹപ്പൂക്കള്‍ ചാരിറ്റബിള്‍ സൊസൈറ്റി ആരഭി മോളുടെ ചികിത്സ ഏറ്റെടുക്കാന്‍ മുന്നോട്ട് വന്നത് കുടുംബത്തിന് വലിയ ആശ്വാസമായി..രൂപീകൃതമായി നാല്് വര്‍ഷത്തിനുള്ളില്‍ത്തന്നെ വലിയകട്ടയ്ക്കാല്‍ മേഖലയിലെ നിരവധി പേര്‍ക്ക് സാമ്പത്തിക സഹായം നല്‍കി കൈത്താങ്ങായി സ്‌നേഹപ്പൂക്കള്‍ ട്രസ്റ്റ് .ആരഭി മോളെ സഹായിക്കാന്‍ സുമനസ്സുകള്‍ കൂടി തങ്ങളോടൊപ്പം കൈകോര്‍ക്കുമെന്ന പ്രതീക്ഷയിലാണ് ഭാരവാഹികള്‍..ശസ്ത്രക്രിയ കഴിഞ്ഞാലും തുടര്‍ ചികിത്സക്കും ഓട്ടിസം ചികിത്സക്കുമായി നല്ലൊരു തുക വേണ്ടിവരും..കൂലിപ്പണിക്കാരനായ പ്രഭകുമാറിന് ഇത് താങ്ങാവുന്നതിലും അധികമാണ്..കാഴ്ചയുടെ ലോകത്തേക്ക് കൈപിടിച്ച് ആരഭിമോളെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ നാട്ടുകാര്‍ ഒപ്പം ചേരണമെന്ന് സ്‌നേഹപ്പൂക്കള്‍  ചാരിറ്റബിള്‍ സൊസൈറ്റി അഭ്യര്‍ത്ഥിച്ചു.