പുനർഗേഹം പദ്ധതി ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ടവരിൽ യാതൊരു രേഖയും ഹാജരാക്കാൻ സാധിക്കാത്തവരുടെ അപേക്ഷ പരിഗണിക്കുന്നതിനുള്ള അറിയിപ്പ്.

പുനർഗേഹം ഭവനപദ്ധതിയുടെ ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ടവരിൽ തീരദേശത്ത് ഭവനം ഉണ്ടെങ്കിലും യാതൊരു രേഖയും ഹാജരാക്കാൻ സാധിക്കാത്തവരുടെ അപേക്ഷ പരിഗണിക്കുന്നതിന് വേണ്ടിയുള്ള എഫ്എംസി 2022 മെയ്‌ 18 ബുധനാഴ്ച രാവിലെ 11 മണിക്ക് അഞ്ചുതെങ്ങ് പഞ്ചായത്ത് ഹാളിൽ ചേരുന്നു.

 ടി ഗുണഭോക്താക്കളിൽ അപേക്ഷ നൽകാനുള്ളവർ 2022 മെയ്‌ 13 വെള്ളിയാഴ്ചയ്ക്ക് മുൻപായി അഞ്ചുതെങ്ങ് മത്സ്യഭവനുമായി ബന്ധപ്പെടാണമെന്ന്  അറിയിച്ചു.