രാജ്യത്ത് വാഹന ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ച് വിജ്ഞാപനം ഇറക്കി. ജൂണ്‍ ഒന്നു മുതല്‍ പുതിയ നിരക്ക് പ്രബല്യത്തില്‍ വരും. കാറുകള്‍ക്ക് 1000 സിസി 2094 രൂപയും, 1000 സിസിക്കും – 1500 സിസിക്കും ഇടയില്‍- 3416 രൂപയും, 1500 സിസിക്ക് മുകളില്‍ -7897 രൂപയുമായി പ്രീമിയം ഉയരും.ഇരുചക്രവാഹനങ്ങള്‍ക്ക് 75സിസി വരെ – 538 രൂപയും 75 സിസിക്കും 150 സിസിക്കും ഇടയില്‍ – 714 രൂപയും 150 സിസിക്കും 350 സിസിക്കും ഇടയില്‍ – 1366 രൂപയും 350 സിസിക്ക് മുകളില്‍ – 2804 രൂപയുമായി വര്‍ധിക്കും.വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ബസുകള്‍ക്ക് 15% ഡിസ്‌കൗണ്ട് വിന്റേജ് കാറുകള്‍ക്ക് 50% ഡിസ്‌കൗണ്ട് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 15%വും ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 7.5%വും ഡിസ്‌കൗണ്ടും പുതിയ പ്രീമിയത്തിന്റെ ഭാഗമായി പ്രഖ്യാപിച്ചിട്ടുണ്ട്.