അഞ്ചുതെങ്ങിൽ മത്സ്യബന്ധനത്തിനിടെ ബോട്ട് അപകടത്തെതുടർന്ന് ഒരാൾ മരിച്ചു. അഞ്ചുതെങ്ങ് പുത്തൻമണ്ണ് ലക്ഷംവീട് കോളനി സ്വദേശി ബാബു ആന്റണി (54) ആണ് മരണമടഞ്ഞത്.
കൂടെയുണ്ടായിരുന്ന റോബിൻ, പ്രിൻസ് തുടങ്ങിയവരെ പരുക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു അപകടം. അഞ്ചുതെങ്ങ് മുസ്ലിംപള്ളിയ്ക്ക് എതിർവശത്ത്നിന്നും മത്സ്യബന്ധനത്തിനായ് പുറപ്പെട്ട പ്രിൻസ് എന്ന വള്ളമാണ് ശക്തമായ തിരയിൽപ്പെട്ട് അപകടത്തിൽപ്പെട്ടത്. അഞ്ചുതെങ്ങ് പോലീസ് സ്ഥലത്തെത്തി നടപടി ക്രമങ്ങൾക്ക് ശേഷം മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.