വിദേശനിക്ഷേപകര്‍ വന്‍തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റഴിച്ചതും രൂപയുടെ മൂല്യത്തെ ബാധിച്ചു.
വെള്ളിയാഴ്ച വിപണി അവസാനിക്കുമ്ബോള്‍ രൂപ നഷ്ടത്തില്‍ ആയിരുന്നു. 55 പൈസയുടെ ഇടിവാണ് വെള്ളിയാഴ്ചയുണ്ടായത്. ഇതിന്റെ തുടര്‍ച്ചയാണ് ഇന്നത്തെ ഇടിവ്.
രാവിലെ വ്യാപാരം തുടങ്ങിയപ്പോള്‍ ഓഹരി വിപണികളും നഷ്ടത്തിലാണ്. സെന്‍സെക്‌സ് തുടക്കത്തില്‍ തന്നെ 713 പോയിന്റ് താഴെയെത്തി. നിഫ്റ്റി 248 പോയിന്റാണ് ഇടിഞ്ഞത്.