അഞ്ചുതെങ്ങ് സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂളിൽ സുഡന്റ്സ് പൊലീസ് കെഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഗെയിംസ് ക്ലബ് പ്രവർത്തനമാരംഭിച്ചു. ജില്ലാ പഞ്ചായത്തംഗം ആർ സുഭാഷ് ദീപശിഖ കൈമാറി ഉദ്ഘാടനം നിർവഹിച്ചു.
അഞ്ചുതെങ്ങ് പൊലീസ് എസ്എച്ച്ഒ എസ് ചന്ദ്രദാസ് ഫ്ലാഗ് ഓഫ് നിർവഹിച്ചു.
സ്കൂൾ മാനേജർ ഫാ ലൂസിയാൻ തോമസ് , പ്രധാനാധ്യാപിക ബിനു ജാക്സൺ , വി വിക്ടറി , ഹെലൻ എഫ് എന്നിവർ പ്രസംഗിച്ചു. വിവിധ കേന്ദ്രങ്ങളെ ബന്ധിപ്പിച്ചു നടത്തിയ ദീപശിഖാറാലിക്ക് അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷൻ സിപിഒ മാരായ ഹേമാവതി, ഷാജി, ഡേവിഡ്സൺ, സോഫിയ ഡാനിയൽ, വിനോദ് , പ്രേമ , ടെൻമ റിച്ചാർഡ് , റുഫീന , എഫ് ബാവ , സുജ , സിന്ധാർത്രി , അബി എന്നിവർ നേതൃത്വം നൽകി. സ്കൂൾ ബാൻഡ് ട്രൂപ്പ് അകമ്പടി സേവിച്ചു .