മന്ത്രിയായിരുന്ന വി കെ രാജന്റെ മരണത്തെ തുടര്‍ന്ന് 1998ല്‍ നടന്ന ഉപതെരഞ്ഞെടുപ്പിലൂടെയാണ് ശശി നിയമസഭയില്‍ എത്തിയത്. അതിനു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും വിജയിച്ചില്ല. തൃശ്ശൂര്‍ മാള നെയ്തക്കുടി സ്വദേശിയാണ്.
സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം, ജില്ല വൈസ് പ്രസിഡന്‍റ്, എഐടിയുസി സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി അംഗം, കേരള സംസ്ഥാന ചെത്ത് തൊഴിലാളി ഫെഡറേഷന്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ശശികലയാണ് ഭാര്യ, സനീഷ്, ശരത്കാന്ത് എന്നിവര്‍ മക്കളാണ്.