ആറ്റിങ്ങൽ ശിവകാരുണ്യ ചാരിറ്റബിൾ സൊസൈറ്റിയുടെയും കോൺഫിഡൻസ് അക്കാഡമിയുടെയും നേതൃത്വത്തിൽ സൗജന്യ സിവിൽ സർവീസ് കോച്ചിംഗ് ക്ലാസ്സ് ആറ്റിങ്ങലിൽ ആരംഭിച്ചു.
ആദ്യ ഘട്ടത്തിൽ നൂറിലധികം വിദ്യാർത്ഥികൾക്കായിട്ടാണ് ക്ലാസ്സുകൾ സംഘടിപ്പിച്ചിരിക്കുന്നത്. ക്ലാസ്സുകളുടെ ഉത്ഘാടനം ആറ്റിങ്ങൽ എൻഎസ്എസ് ഹാളിൽ വച്ച് ബിജെപി സംസ്ഥാന സെക്രട്ടറി സി ശിവൻകുട്ടി ഉത്ഘാടനം ചെയ്തു.
ട്രസ്റ്റ് ചെയർമാൻ വക്കം അജിത്ത് അദ്ധ്യക്ഷത വഹിച്ചു. സാധാരണക്കാരായ കുട്ടികൾക്ക് സിവിൽ സർവ്വീസ് മോഹം സാധ്യമാക്കാൻ വേണ്ടി ശിവകാരുണ്യ ട്രസ്റ്റും കോൺഫിഡൻസ് അക്കാഡമിയും നടത്തുന്ന ഇത്തരം പ്രവർത്തനം പ്രശംസനീയമാണ്. ഉന്നത വിദ്യാഭ്യാസത്തിന് ലക്ഷങ്ങൾ സാധാരണക്കാരൻ ചില വാക്കേണ്ട സാഹചര്യത്തിൽ ട്രസ്റ്റുകൾ വിദ്യാഭ്യാസ പ്രവർത്തനങ്ങളിലേക്ക് വരുന്നത് പുതിയ ചുവട് വയ്പ്പാണണെന്ന് സി ശിവൻകുട്ടി പറഞ്ഞു.
ചടങ്ങിൽ കോൺഫിഡൻസ് അക്കാഡമി ഡയറക്ടർ ശശിന്ദ്രബാബുവിനെ ആദരിച്ചു. സ്വാമി അദ്വൈതാനന്ദപുരി, ശശിന്ദ്രബാബു പൂജ ഇക്ബാൽ, കണ്ണൻ ചന്ദ്രപ്രസ്സ്, ജീവൻ ലാൽ, സിന്ധു സുരേഷ്, വക്കം സുനു ,കടയ്ക്കാവൂർ രംജിത്, രംഗൻ ശാർക്കര, വഞ്ചിയൂർ രതീഷ്, വർക്കല സഞ്ജു, ദീപു അരയതുരുത്തി, തേവലക്കാട് രാജീവ് ,കൊടുവഴന്നൂർ അമൽ. സെൽവൻ. ആണത്തലവട്ടം അനിബാൽ, സുരേഷ് കടക്കാവൂർ, അജിത്ത് എന്നിവർ പങ്കെടുത്തു.