എം.ഡി.എം.എയുമായി എത്തിയ യുവാവും
യുവതിയും കായംകുളത്ത് പിടിയിൽ.
കായംകുളം സ്വദേശികളായ അനീഷ്(24)
ആര്യ(19) എന്നിവരെയാണ് പോലീസ് പിടികൂടിയത്.
പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയിൽ
മൂന്നര ലക്ഷത്തോളം വില വരുമെന്ന്
പൊലീസ് അറിയിച്ചു.
മാസത്തിൽ രണ്ടോ മൂന്നോ തവണ
സംസ്ഥാനത്തിന് പുറത്തുപോയി
മയക്കുമരുന്ന് കൊണ്ടുവരാറുണ്ടെന്ന്
അനീഷ് പറഞ്ഞു. ഇയാൾ കനകക്കുന്ന്
പോലീസ് സ്റ്റേഷനിൽ വധശ്രമക്കേസിലെ
പ്രതിയാണ്. ഗോവയിൽ നിന്നും
മുംബൈയിൽ നിന്നും സിന്തറ്റിക്
മയക്കുമരുന്ന് കടത്തുന്നവരെക്കുറിച്ച്
ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക്
നേരത്തെ രഹസ്യവിവരം ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ
പരിശോധനയിലാണ് പ്രതികൾ
പിടിയിലായത്.