കൊടുവഴന്നൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കന്ററി വിഭാഗത്തിന് നിർമ്മിച്ച ലാബ് ലൈബ്രറി ബഹുനില മന്ദിരം നാടിന് സമർപ്പിച്ചു. പിണറായി സർക്കാരിന്റെ ഒന്നാം വാർഷികത്തിൽ നൂറുദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തി പ്ലാൻ ഫണ്ടിൽ നിന്ന് ഒരു കോടി രൂപ ചെലവിലാണ് മന്ദിരം പണിതത്. മന്ദിരത്തിന്റെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിങ്ങിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സ്കൂളിൽ നടന്ന ശിലാഫലക അനാച്ഛാദനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി പി മുരളി നിർവഹിച്ചു. പുളിമാത്ത് പഞ്ചായത്ത് പ്രസിഡന്റ് ജി ശാന്തകുമാരി അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി ശ്രീജ ഉണ്ണികൃഷ്ണൻ, ജില്ലാ പഞ്ചായത്തംഗം ജി ജി ഗിരി കൃഷ്ണൻ , പഞ്ചായത്തംഗങ്ങളായ രഞ്ജിതം ഡി, സുജി പ്രസാദ്, ടി വി ബീന, നിസാമുദ്ദീൻ നാലപ്പാട്ട്, ഷീലാകുമാരി , എസ് ഷാജഹാൻ, പ്രദീപ് വി എസ് , സാബു വി ആർ , കെ വിജയകുമാർ ,കെ സുരേഷ്കുമാർ , എം നുജുമ എന്നിവർ സംസാരിച്ചു.