ബൈക്കും ബസും കൂട്ടിമുട്ടി ദമ്പതികൾക്ക് ദാരുണാന്ത്യം

ചാവക്കാട്:ചേറ്റുവയില്‍ ബസും ബൈക്കും കൂട്ടിമുട്ടി ബൈക്ക് യാത്രികരായ യുവദമ്പതികൾക്ക് ദാരുണാന്ത്യം.കടപ്പുറം അഞ്ചങ്ങാടി വെളിച്ചെണ്ണപ്പടി സ്വദേശി മുനൈഫ് (32), ഭാര്യ സുവൈബ (22) എന്നിവരാണ് മരിച്ചത്.കൊടുങ്ങല്ലൂര്‍- ഗുരുവായൂര്‍ റൂട്ടില്‍ സര്‍വിസ് നടത്തുന്ന അലീനാസ് ബസുമായാണ് ഇവരുടെ ബൈക്ക് കൂട്ടിയിടിച്ചത്.ബൈക്കും ബസും ചാവക്കാട് ഭാഗത്തേക്ക് വരുകയായിരുന്നു.ബസിനടിയിലേക്ക് തെറിച്ചുവീണ ഇവരുടെ ശരീരത്തിലൂടെ ചക്രങ്ങള്‍ കയറിയിറങ്ങുകയായിരുന്നു.

സഹോദരിയുടെ വിവാഹ ആവശ്യവുമായി ബന്ധപ്പെട്ട യാത്ര കഴിഞ്ഞ് ചാവക്കാട്ടേക്ക് ബൈക്കില്‍ മടങ്ങിവരുകയായിരുന്നു ഇരുവരും.