*മേയ്ദിനത്തിൽ തൊഴിലാളികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ്*

മേയ്ദിനത്തിൽ ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് നഗരസഭാ ചെയർമാൻ കെ.എം.ലാജി ഉദ്ഘാടനം ചെയ്യുന്നു
വർക്കല : ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. ഓട്ടോ, ടാക്‌സി തൊഴിലാളികൾക്കും ചുമട്ടുതൊഴിലാളിക്കുമായി നടത്തിയ ക്യാമ്പ് വർക്കല നഗരസഭാ ചെയർമാൻ കെ.എം.ലാജി ഉദ്ഘാടനം ചെയ്തു.
മേയ്ദിന സന്ദേശവും നൽകി. ആശുപത്രി സെക്രട്ടറി സ്വാമി വിശാലാനന്ദ അധ്യക്ഷനായി. 'തൊഴിലിന്റെ മഹത്വം' എന്ന വിഷയത്തിൽ അസിസ്റ്റന്റ് ലേബർ ഓഫീസർ അഭിലാഷ് പ്രഭാഷണം നടത്തി.

അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ അഡ്വ. മനോജ്, ഡോക്ടർമാരായ ജോഷി, ജയകുമാർ എന്നിവർ സംസാരിച്ചു.
ക്യാമ്പിൽ പങ്കെടുത്തവർക്ക് വൈദ്യപരിശോധന, രക്തപരിശോധന, രക്തസമ്മർദം, ഇ.സി.ജി., കാഴ്ചപരിശോധനകൾ സൗജന്യമായി നടത്തി.