എഞ്ചിനീയറിങ്ങ് കോളജ് വിദ്യാര്‍ത്ഥിനി വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

ഇരിങ്ങാലക്കുട:പുല്ലൂരില്‍ എഞ്ചിനീയറിങ്ങ്കോളജ് വിദ്യാര്‍ത്ഥിനി വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍.മുരിയാട് ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് പുല്ലൂര്‍ തുറവന്‍കാട് കൊച്ചുകുളം പ്രേമൻ്റെ  മകള്‍ ആതിരയെയാണ് (21) വീടിന്റെ രണ്ടാം നിലയിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

തൃശൂര്‍ തേജസ് എഞ്ചിനീയറിങ്ങ് കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ആതിര.ഇരിങ്ങാലക്കുട പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.അമ്മ :ലക്ഷ്മി സഹോദരന്‍ : അഖില്‍ (ഗള്‍ഫ്)