താമരശ്ശേരി ചുരത്തില്‍ ടാങ്കര്‍ ലോറി മറിഞ്ഞു, ഗതാഗതക്കുരുക്ക്

വയനാട് താമരശ്ശേരി ചുരത്തില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം. ചുരത്തിലെ ആറാം വളവിലാണ് ലോറി മറിഞ്ഞത്.ചുരത്തില്‍ വന്‍ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. ലോറി മാറ്റി ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമം ആരംഭിച്ചു.