തൃശൂര്‍: കൊട്ടിക്കയറിയ മേളപ്പെരുക്കത്തിന്റെ ചോരാത്ത ആവേശത്തിന്റെ മാറ്റു കൂട്ടി മഴയും. താളമേളങ്ങള്‍ കൊട്ടിക്കയറുന്നതിനിടെ കുളിരേകാന്‍ മഴയുമെത്തി.തൃശൂര്‍ പൂരത്തിന്റെ ആവേശക്കാഴ്ചകളിലൊന്നായ കുടമാറ്റം വര്‍ണാഭമായ ലഹരിയോട് പൂരപ്രേമികള്‍ക്ക് മുന്നിലേക്ക്..തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളാണ് കുടമാറ്റത്തില്‍ പങ്കെടുക്കുന്നത്. രണ്ടു വര്‍ഷത്തെ കാത്തിരിപ്പിനാണ് വിരാമമായത്.