കരിപ്പൂരിൽ വീണ്ടും പൊലീസിന്റെ വന്‍ സ്വര്‍ണ്ണ വേട്ട. ദുബായിൽ നിന്നെത്തിയ തലശേരി സ്വദേശി ഗഫൂറിൽ നിന്നും ഒന്നര കോടി രൂപ വില വരുന്ന സ്വർണ്ണവും, താമരശ്ശേരി സ്വദേശി ഫൗസികിൽ നിന്നും മിശ്രിത രൂപത്തിലുള്ള 974 ഗ്രാം സ്വര്‍ണ്ണവുമാണ് പൊലീസ് പിടികൂടിയത്. മൈക്രോ ഒവനിലും, ക്യാപ്സൂളുകളാക്കിയും ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്.ദുബായില്‍ നിന്നും എയര്‍ ഇന്ത്യാ വിമാനത്തിൽ ഇന്നലെ രാത്രി എട്ടരക്ക് കരിപ്പൂരിലെത്തിയ തലശ്ശേരി സ്വദേശി ഗഫൂറിൽ നിന്നും ഒന്നര കിലോ സ്വർണമാണ് പോലീസ് പിടികൂടിയത്. മൈക്രോ ഓവന്റെ ട്രാന്‍സ്ഫോമറിനുള്ളില്‍ അറയുണ്ടാക്കി അതിനുള്ളില്‍ സ്വര്‍ണ്ണകട്ടി വെച്ച ശേഷം ഇരുമ്പ് പാളികള്‍ വെല്‍ഡ് ചെയ്ത് ഭദ്രമാക്കിയ നിലയിലായിരുന്നു ഗഫൂര്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. 974 ഗ്രാം സ്വർണ്ണം 4 ക്യാപ്സൂളുകളാക്കി ശരീരത്തിന്റെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ചായിരുന്നു താമരശേരി സ്വദേശിയായ ഫൗസിക് സ്വർണം കടത്തിയത്.കസ്റ്റംസ് പരിശോധയ്ക്കു ശേഷം കാപ്സ്യൂളുകള്‍ പുറത്തെടുത്ത് ഷൂസിനുളളില്‍ ഒളിപ്പിക്കുകയായിരുന്നു. പൊലീസിന് വിവരം ചോര്‍ന്നിട്ടുണ്ടാവാമെന്ന നിഗമനത്തില്‍ എക്സറേ പരിശോധനയെ മറികകടക്കാനായി ഫൗസിക് ഇങ്ങനെ ചെയ്തതെന്നാണ് പോലീസിനോട് പറഞ്ഞത്. പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലിലാണ് ഇരുവരും കുറ്റസമ്മതം നടത്തിയത്. ഇരുവരെയും കസ്റ്റഡിയിലെടുത്ത് പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. കഴിഞ്ഞ രണ്ട് മാസത്തിനിടെ 32 കേസുകളില്‍ നിന്നായി പതിനഞ്ചര കോടി രൂപ വില വരുന്ന മുപ്പത് കിലോ സ്വര്‍ണ്ണമാണ് പൊലീസ് പിടിച്ചെടുത്തത്.