പാങ്ങോട് ട്യൂഷനുവേണ്ടിഅധ്യാപികയുടെ വീട്ടിലെത്തിയ വിദ്യാർഥിയെ വീടിനു മുന്നിലിട്ടു കാട്ടുപന്നി കുത്തി.

പാങ്ങോട് : ട്യൂഷനുവേണ്ടി അധ്യാപികയുടെ വീട്ടിലെത്തിയ വിദ്യാർഥിയെ വീടിനു മുന്നിലിട്ടു കാട്ടുപന്നി കുത്തി. കഴുത്തിനും നട്ടെല്ലിനും കൈക്കും പരുക്കേറ്റ വിദ്യാർഥി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്‌. പാങ്ങോട് മണക്കോട് ഫാത്തിമാ മൻസിലിൽ നുജുമുദ്ദീൻ- നജീബാ ദമ്പതിമാരുടെ മകൻ അബ്ദുൽ റഹ്മാനാണ്(14) കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. ട്യൂഷനുവേണ്ടി പഴവിളയിലുള്ള അധ്യാപികയുടെ വീട്ടിലെത്തിയ കുട്ടി കൂടെപഠിക്കുന്ന കുട്ടി വന്നോ എന്നു നോക്കുന്നതിനുവേണ്ടി വീട്ടിൽ നിന്നും റോഡിലേക്കിറങ്ങിയ സമയത്താണ് സംഭവം. എതിർദിശയിൽ നിന്നും വന്ന പന്നി കുട്ടിയെ നിരവധി തവണ ഇടിച്ചിട്ടാണ് മടങ്ങിയത്. കല്ലറ, പാങ്ങോട് മേഖലകളിൽ പകൽസമയംപോലും പന്നിശല്യം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്