പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൊച്ചച്ചൻ ആയ പ്രതി ജോലി സ്ഥലങ്ങൾ കാണിച്ചു തരാമെന്ന് പറഞ്ഞു തെറ്റിദ്ധരിപ്പിച്ച് പെൺകുട്ടിയുടെ വീട്ടിൽ നിന്നും ട്രെയിനിൽ കോയമ്പത്തൂരിലേക്ക് കടത്തിക്കൊണ്ടുപോയി ലോഡ്ജിൽ റൂം എടുത്തു താമസിപ്പിച്ച് റൂമിൽ വെച്ച് വിവസ്ത്രയാക്കി ബലാത്സംഗശ്രമം നടത്തിയും തുടർന്ന് പെൺകുട്ടിയെ കോയമ്പത്തൂരിൽ നിന്നും ട്രെയിനിൽ വർക്കല റെയിൽവേ സ്റ്റേഷന് സമീപമുള്ള പൂട്ടിക്കിടക്കുന്ന ബാറിനകത്ത് കൊണ്ട് വന്ന് ഉപേക്ഷിച്ചു കടന്നുകളഞ്ഞ പ്രതിയായ ചെമ്മരുതി വില്ലേജിൽ മുട്ടപ്പലം ദേശത്ത് ചാവടിമുക്ക് കാട്ടുവിള ചെമ്മരുതി വില്ലേജിൽ തോക്കാട് ദേശത്ത് ഏറത്ത്കാവ് സന്തോഷ് ഭവനിൽ ശ്രീധരൻ മകൻ കിട്ടു എന്ന് വിളിക്കുന്ന ശ്രീജിത്ത്, വയസ്സ് 32 നെ വർക്കല ഡിവൈഎസ്പി നിയാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വർക്കല സിഐ പ്രശാന്ത്, വർക്കല എസ് ഐ രാഹുൽ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്ത് വർക്കല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.