പോത്തൻകോട്:കാഞ്ഞാംപാറ സംസ്കൃതി ഗ്രന്ഥശാലയുടെയും വട്ടപ്പാറ പി.എം.എസ്. ഡെന്റൽ കോളേജിന്റെയും സംയുക്താഭി മുഖ്യത്തിൽ ശനിയാഴ്ച രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 മണിവരെ സൗജന്യ ദന്തപരിശോധനാ ക്യാമ്പ്
സംഘടിപ്പിച്ചിരിക്കുന്നു.
കാഞ്ഞാംപാറ ശ്രീഭഗവതി ക്ഷേത്രാങ്കണത്തിൽ വെച്ചാണ് ക്യാമ്പ് നടത്തുന്നത്. ദന്തപരിശോധനയ്ക്ക് മൊബൈൽ ഡെന്റൽ യൂണിറ്റിന്റെ സേവനം ക്യാമ്പിൽ ലഭ്യമാണ്.