വളര്‍ത്തു നായയുടെ കടിയേറ്റ ഒന്‍പതുകാരന്‍ പേ വിഷബാധയേറ്റ് മരിച്ചു

വളര്‍ത്തു നായയുടെ കടിയേറ്റ ഒന്‍പതുകാരന്‍ പേ വിഷബാധയേറ്റ് മരിച്ചു. പോരുവഴി നടുവിലേമുറി ജിതിന്‍ ഭവനത്തില്‍ ഫൈസല്‍ (9) ആണ് മരിച്ചത്.കഴിഞ്ഞ മാര്‍ച്ച്‌ മാസത്തിലാണ് കുട്ടിക്ക് വീട്ടിലെ വളര്‍ത്തു നായയുടെ കടിയേറ്റത്.മാതാപിതാക്കള്‍ ഉപേക്ഷിച്ചുപോയ കുട്ടി ബന്ധുക്കളുടെ സംരക്ഷണയിലായിരുന്നു. സമീപ പ്രദേശത്ത് പേപ്പട്ടി കടിച്ച പലരും ചികില്‍സതേടിയിട്ടും വീട്ടുകാര്‍ ഇത് ഗൗരവത്തിലെടുത്തിരുന്നില്ല. കുട്ടിയെകടിച്ച നായയേയും അടിച്ചോടിച്ചുവിട്ടതായി പറയുന്നു.

ആശുപത്രിയില്‍ പോകുകയോ പ്രതിരോധ കുത്തിവയ്പുകള്‍ എടുക്കുകയോ ചെയ്യാതിരുന്നത് ഭയം കാരണമെന്നാണ് സൂചന. ഒരാഴ്ച മുൻപ് കുട്ടി ജലത്തോട് ഭയം കാണിച്ചതോടെയാണ് സംശയം ഉയര്‍ന്നത്. അസുഖം മൂര്‍ഛിച്ച കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല