നഗ്നതാ പ്രദര്‍ശനം നടത്തിയതിന് ഇറക്കിവിട്ടു,ബസിന് കല്ലെറിഞ്ഞു,മുൻ പഞ്ചായത്ത് അംഗം അറസ്റ്റിൽ

തിരുവനന്തപുരം:കെഎസ്‌ആര്‍ടിസി ബസില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയതിന് ഇറക്കിവിട്ടയാള്‍ ബസിന് കല്ലെറിഞ്ഞു.കണ്ടക്ടര്‍ക്കും യാത്രക്കാര്‍ക്കും പരിക്കേറ്റു.

വെള്ളനാട് സ്വദേശി മണിക്കുട്ടനാണ് ബസിന് കല്ലെറിഞ്ഞത്. ഇയാള്‍ വെള്ളനാട് പഞ്ചായത്ത് മുന്‍ അംഗമാണ്. ഇയാളെ ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തു.

തിരുവനന്തപുരം വെള്ളനാട് വച്ച് നടന്ന കല്ലേറിൽ കണ്ടക്ടർ അനൂപിന് പരിക്കേറ്റു. ഇയാളെ വെള്ളനാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാത്രക്കാരിൽ ചിലർക്കും നിസ്സാര പരിക്കേറ്റു. ബസിനുള്ളിൽ നഗ്‍നതാ പ്രദർശനം നടത്തിയെന്നാരോപിച്ച് മണിക്കുട്ടൻ എന്നയാൾക്കെതിരെ യാത്രക്കാർ കണ്ടക്ടറോട് പരാതിപ്പെട്ടിരുന്നു. ഇതേതുടർന്ന് ഇയാളെ ബസിൽ നിന്ന് ഇറക്കി വിടുകയായിരുന്നു. തൊട്ടുപിന്നാലെ വന്ന ബൈക്കിൽ കയറിയെത്തിയ ഇയാൾ വെള്ളനാട് വില്ലേജ് ഓഫീസിനു മുന്നിൽ വച്ച് ബസിന് കല്ലെറിയുകയായിരുന്നു.