ലോട്ടറി വിൽപ്പന നടത്തി പഠിപ്പിച്ച അച്ഛന്റെ ആഗ്രഹം സഫലമാക്കി മകൾ രാഖി. ബങ്കളം ലക്ഷം വീട് കോളനിക്കാരുടെ പ്രിയപ്പെട്ട രാഖിമോൾ ഇനി ഡോ. രാഖി.മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്ന് ഇ വർഷം എം. ബി. ബി. എസ് പാസായി അവിടെ തന്നെ ഹൗസ് സർജൻസിയിൽ പ്രാക്റ്റിസ് തുടങ്ങിയിരിക്കുകയാണ് ഡോ രാഖി. ബങ്കളം ലക്ഷം വീട് കോളനിയിലെ ടി. വി രാഘവൻ വി. എം ശോഭന ദമ്പതികൾക്ക് ഇത് സ്വപ്ന സാക്ഷാത്കാരം കൂടിയാണ് .
കഴിഞ്ഞ 15 വർഷത്തിലധികമായി നീലേശ്വരം നഗരത്തിൽ നടന്നു ലോട്ടറി വിൽപ്പന നടത്തി വരികയാണ് രാഘവൻ. ടിക്കറ്റ് വിറ്റ് കിട്ടുന്ന വരുമാനത്തിലാണ് പഠിക്കാൻ മിടുക്കിയായ മകളെ പഠിപ്പിച്ചത്. ഒന്ന് മുതൽ അഞ്ച് വരെ കക്കാട്ട് ഗവ: ഹൈസ്ക്കൂളിലായിരുന്നു പഠനം. തുടർന്ന് ആറ് മുതൽ പ്ലസ് ടു വരെ പെരിയ നവോദയ വിദ്യാലയത്തിലായിരുന്നു .
2016 ൽ മെഡിക്കൽ എൻട്രൻസ് പരീക്ഷ എഴുതി. ആദ്യ അലോട്ട്മെന്റിൽ തന്നെ മേറിറ്റ് അടിസ്‌ഥാനത്തിൽ പ്രവേശനം ലഭിക്കുകയും ചെയ്തു. മടിക്കൈ പഞ്ചായത്തിൽ മാവിലൻ സമുദായത്തിലെ ആദ്യ ഡോക്ടർ കൂടിയാണ് രാഖി.... അഭിനന്ദനങ്ങൾ. മീഡിയ16