.കിളിമാനൂർ ബ്ലോക്ക് - ഗ്രാമ പഞ്ചായത്തുകൾ സംയുക്തമായി നടപ്പിലാക്കിയ വഴിയിടം (വിശ്രമ കേന്ദ്രവും പൊതു ശുചിമുറികളും) പദ്ധതിയുടെ ഉത്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി പി മുരളി ഉത്ഘാടനം ചെയ്തു.

.കിളിമാനൂർ ബ്ലോക്ക് - ഗ്രാമ  പഞ്ചായത്തുകൾ സംയുക്തമായി നടപ്പിലാക്കിയ വഴിയിടം (വിശ്രമ കേന്ദ്രവും പൊതു ശുചിമുറികളും) പദ്ധതിയുടെ ഉത്ഘാടനം  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി പി മുരളി ഉത്ഘാടനം ചെയ്തു.

കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പത്തു ലക്ഷം രൂപയോളം ധനകാര്യ കമ്മീഷൻ ഗ്രാന്റിൽ ഉൾപെടുത്തിയും കിളിമാനൂർ ഗ്രാമപ്പഞ്ചായത്തും ശുചിത്വ മിഷനും ചേർന്ന് മൂന്ന് ലക്ഷം രൂപയും ചിലവിട്ടാണ് ഈ പദ്ധതി നടപ്പാക്കിയത്

പൊങ്ങാനട് വെച്ച് നടന്ന ഉത്ഘാടന യോഗത്തിൽ 
കിളിമാനൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ടി.ആർ മനോജ്‌ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കൊട്ടറ മോഹൻകുമാർ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പർ ബേബി സുധ , ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഉണ്ണിക്കൃഷ്ണൻ , ബ്ലോക്ക് പഞ്ചായത്ത് അംഗം ബൻഷ ബഷീർ , വികസന സ്റ്റാൻഡിങ് കമ്മിറ്റി  ചെയർമാൻ എം ജയകാന്ത് , പഞ്ചായത്ത് അംഗം എം എൻ ബീന , എന്നിവർ ആശംസകൾ അർപ്പിച്ചു. പഞ്ചായത്ത് അംഗം പോങ്ങനാട് രാധാകൃഷ്ണൻ കൃതജ്ഞത രേഖപ്പെടുത്തി.