അഞ്ചുതെങ്ങ് താഴമ്പള്ളിയിൽ ടു വീലർ അപകടം : ഒരാൾ മരിച്ചു.

അഞ്ചുതെങ്ങ് താഴമ്പള്ളിയിൽ മത്സ്യത്തൊഴിലാളി ടു വീലർ തട്ടി മരിച്ചു. താഴംപള്ളി പുതുവൽ വീട്ടിൽ ലൈലാമ്മയാണ് (52)മരിച്ചത്.

രാവിലെ 11മണിയോടെ ഹാർബറിൽ മത്സ്യ കച്ചവടം കഴിഞ്ഞു സഹോദരിയുടെ വീട്ടിലേക്ക് പോകുന്നവഴിയാണ് അപകടം നടന്നത്.  താഴമ്പള്ളി സെൻറ് ആന്റണി കുരിശ്ടിക്ക് സമീപത്ത് വച്ചായിരുന്നു സംഭവം.

ഇരുചക്ര വാഹനം ഓടിച്ചിരുന്നയാൾളെ  ഗുരുതരപരുക്ക്കളോടെ ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിൽ അഞ്ചുതെങ്ങ് പോലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി, പോസ്റ്റ്‌ മോർട്ടം നാളെ.

ഭർത്താവ് : ജോയിക്കുട്ടി
മക്കൾ  :  ഹെലൻ, ജാക്സൺ.
മരുമകൻ : സേവ്യർ തങ്കച്ചൻ