പ്രാർത്ഥനകൾ വിഫലം...അപകടത്തിൽ പരിക്കേറ്റു ചികിത്സയിൽ കഴിഞ്ഞിരുന്ന കല്ലമ്പലം വെയിലൂർ സ്വദേശി നിതിൻ മരണപെട്ടു

കല്ലമ്പലം: ഈ മാസം പതിനാലാം തീയതി അർദ്ധരാത്രിയിൽ ദേശീയപാതയിൽ തോട്ടയ്ക്കാടിന് സമീപം നിർത്തിയിട്ടിരുന്ന ലോറിയുടെ പിറകിൽ ബൈക്കിടിച്ച് ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് വെഞ്ഞാറമൂട് ശ്രീ ഗോകുലം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന  വെയിലൂർ വെട്ടിമൺകോണം എൻ.എസ് ലാൻഡിൽ സുരേഷ് ബാബുവിന്റെ മകൻ നിതിൻ(20) മരണപ്പെട്ടു.DYFI വെയിലൂർ യൂണിറ്റ് കമ്മിറ്റി അംഗമായിരുന്നു  നിതിൻ...