ഇലകമൺ:ജലജീവൻ പദ്ധതിയിലൂടെ ജലസാക്ഷരതയും കുടിവെള്ളത്തിന്റെ പ്രാധാന്യത്തെപ്പറ്റിയും ഒരു അവബോധം ഉണ്ടാകണം എന്നു ഇലകമൺ പഞ്ചായത്ത് പ്രസിഡന്റ് സൂര്യ ആർ അഭിപ്രായപെട്ടു. ഇലകമൺ ഗ്രാമപഞ്ചായത്തിൽ ജലജീവൻ മിഷൻ പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി കേരള അസോസിയേഷൻ ഫോർ റൂറൽ ഡെവലപ്മെൻറ് (കാർഡ്)ന്റെ നേതൃത്വത്തിൽ പ്രാദേശിക ശില്പശാല സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു. ഉന്നിൻന്മൂട് സാംസ്‌കാരിക കേന്ദ്രത്തിൽ വച്ചു നടന്ന ചടങ്ങ് ബഹുമാനപെട്ട പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സൂര്യ ഉദ്ഘാടനം ചെയ്തു .പദ്ധതിയുടെ ഭാഗമായുള്ള അടിസ്ഥാന വിവരശേഖരണവും സർവേയും ഉടൻ ആരംഭിക്കും. ഇലകമൺ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ ലൈജു രാജ്ന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജല ജീവൻ. മിഷൻ ടീം ലീഡർ ശ്രീമതി രമ്യ കെ ആർ സ്വാഗതം പറഞ്ഞു. കേരള അസോസിയേഷൻ ഫോർ റൂറൽ ഡെവലപ്മെൻറ് ടീം ലീഡർ ശ്രീ ലക്ഷ്മി. എസ്. പിള്ള പദ്ധതി വിശദീകരണം നടത്തി. ആരോഗ്യകാര്യാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ഷൈജി,.മെമ്പർമാരായ വിനോദ് വിശാൽ,അജിത,ഉമ, എന്നിവർ പ്രസംഗിച്ചു. അഞ്ചു വാർഡുകളിലായി 140 ഓളം ആളുകളുടെ പങ്കാളിത്തം ഉണ്ടായിരുന്നു.