മന്ത്രി എം വി ഗോവിന്ദന്റെ കാര്‍ അപകടത്തില്‍പെട്ടു

കണ്ണൂര്‍: തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്റെ കാര്‍ അപകടത്തില്‍പെട്ടു. കണ്ണൂര്‍ തളാപ്പില്‍ വെച്ചായിരുന്നു സംഭവം.കാര്‍ ഡിവൈഡറില്‍ കയറിയായിരുന്നു അപകടം ഉണ്ടായത്. ആര്‍ക്കും പരിക്കില്ല.മഴയെ തുടർന്ന് കാർ തെന്നിപ്പോയതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. അപകടമുണ്ടായതിനെ തുടര്‍ന്ന് മന്ത്രി മറ്റൊരു വാഹനത്തില്‍ കയറി യാത്ര തുടര്‍ന്നു.